'മുത്തുമണികളെ, മിന്നുന്നതെല്ലാം പൊന്നല്ല' സൈബര്‍  തട്ടിപ്പിനെതിരെ കേരള പോലീസിന്റെ ക്യാമ്പയിന്‍

തിരുവനന്തപുരം- സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിന്റെ ക്യാമ്പയിന്‍ ശ്രദ്ധ നേടുന്നു. മുത്തുമണികളെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പേരിലാണ് കേരള പോലീസ് സൈബര്‍ തട്ടിപ്പിനെതിരെ പോസ്റ്റ് പങ്കുവെച്ചത്. മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല. നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജപ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും പണം കടം ചോദിക്കുകയും ചെയ്യുന്ന തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക. എന്റെ ഗര്‍ഭം ഇങ്ങനല്ല എന്ന ജഗതിയുടെ മീമില്‍ എന്റെ പ്രൊഫൈല്‍ ഇങ്ങനല്ലെന്ന ഡയലോഗ് നല്‍കിയാണ് പോസ്റ്റ്.
 

Latest News