യോഗിയെ മാറ്റാനുള്ള സാധ്യത തള്ളി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

ബെല്‍ഗാവി- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാം തികഞ്ഞ നേതാവാണെന്നും അദ്ദേഹത്തെ മാറ്റന്‍ പരിപാടിയില്ലെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയിലെ നേതൃമാറ്റം അഭ്യൂഹം മാത്രമാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് മികച്ച സേവനമാണ് അര്‍പ്പിക്കുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ മാറ്റേണ്ട കാര്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ദല്‍ഹിയിലെത്തി നേതാക്കളേയും കണ്ട യോഗിയുടെ നടപടിയയെ വ്യാഖ്യാനിക്കേണ്ട കാര്യമില്ല.
കേന്ദ്ര മന്ത്രിസഭാ വികസനത്തെ കുറിച്ചുള്ള വാര്‍ത്ത ലേഖകരുടെ ചോദ്യങ്ങളില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. ജെ.പി. നദ്ദ, അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി ഉചിതമായ സമയത്ത് മോഡി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൃതദേഹങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി.

 

Tags

Latest News