പെട്രോള്‍ വില കൂട്ടുന്നത് ക്ഷേമപദ്ധതികള്‍ക്കെന്ന് ന്യായീകരിച്ച് മന്ത്രി

ന്യൂദല്‍ഹി- കോവിഡ് ലോക്ഡൗണിലും ജനത്തിന്റെ നടുവൊടിക്കുന്ന ഇന്ധന വിലര്‍ധനയെ ന്യായീകരിച്ചു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുന്നതു പ്രശ്നമാണെന്ന് അറിയാമെന്നും എന്നാല്‍ ക്ഷേമപദ്ധതികള്‍ക്കായി സര്‍ക്കാരിനു പണം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പല നഗരങ്ങളിലും പെട്രോള്‍ ലിറ്ററിനു 100 രൂപ പിന്നിട്ട പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം.

'നിലവിലെ ഇന്ധനവില ആളുകള്‍ക്കു വലിയ പ്രശ്‌നമാണെന്നു അംഗീകരിക്കുന്നു. ഒരു വര്‍ഷത്തില്‍ 35,000 കോടിയിലധികം രൂപ കോവിഡ് വാക്‌സിനുകള്‍ക്കായി ചെലവഴിക്കണം. ഇത്തരം ദുഷ്‌കരമായ സമയങ്ങളില്‍, ക്ഷേമപദ്ധതികള്‍ക്കായാണു പണം മിച്ചം പിടിക്കുന്നതെന്നാണ് മന്ത്രിയുടെ ന്യായീകരണം.

 

Latest News