പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാര്‍ കിണര്‍ വിഴുങ്ങി, വൈറലായി വീഡിയോ

മുംബൈ- പാര്‍ക്കിംഗില്‍നിന്ന് കാര്‍ കിണര്‍ വിഴുങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുംബൈ ഘാട്‌കോപറിലെ പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. പാര്‍ക്കിംഗ് ലോട്ട് നിര്‍മിക്കുന്നതിന് ഭാഗികമായി മറച്ച കിണറിലേക്കാണ് കാര്‍ താഴ്ന്നത്.  ശക്തമായ മഴക്കുശേഷം ബോണറ്റും മുന്‍ചക്രങ്ങളുമാണ് ആദ്യം കിണറിലേക്ക് വീണത്. തുടര്‍ന്ന് ബാക്കി ഭാഗവും നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി.
സമീപത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെയൊന്നും ബാധിച്ചില്ല. രവിലെ എട്ടരയോടെയാണ് സംഭവമെന്നും കെട്ടിടത്തിലെ ജോലിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്‍മുനിന്നില്‍വെച്ചാണ് കാര്‍ അപ്രത്യക്ഷമായതെന്നും കാറിന്റെ ഉടമ ഡോ. കിരണ്‍ ഡോഷി പറഞ്ഞു.

 

 

Latest News