ബെയ്ജിങ്- ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഷിയാനില്‍ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടങ്ങളും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുണ്ട്. 144 പേരെ ആശുപത്രിയിലെത്തിച്ചു. ഷിയാനിലെ യന്‍ഹു ചന്തയില്‍ ഞായറാഴ്ച രാവിലെ 6.30നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനകാരണം വിശദമായി അന്വേഷിച്ചുവരികയാണെന്ന് പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു.
സ്‌ഫോടനത്തില്‍ ഒരു അങ്ങാടി പാടെ തകര്‍ന്നു. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അങ്ങാടിയില്‍ രാവിലെ പച്ചക്കറി വാങ്ങാനെത്തിയവരും പ്രാതല്‍ കഴിച്ചു കൊണ്ടിരുന്നവരുമാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും.
NEW At least eleven people killed, dozens injured and nearby buildings badly damaged after a massive gas explosion in Shiyan city of central China’s Hubei province. pic.twitter.com/csqBxPML3N
— Insider Paper (@TheInsiderPaper) June 13, 2021