ഗുവാഹത്തി- അസമിലെ ക്രൊകജാറില്‍ കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ തൂങ്ങുന്ന നിലയില്‍ കണ്ടെത്തി. 16, 14 വയസ്സുകാരായ പെണ്‍കുട്ടികള്‍ ബന്ധുക്കളാണ്. ബലാത്സംഗം ചെയ്തു കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാലു പേരെ കസ്റ്റിഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപോര്‍ട്ട് ലഭിച്ചാതെ മരണം കാരണം സ്ഥിരീകരിക്കാനാകുവെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വനമേഖലയിലാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നറിയിച്ചു.