ആശ്വാസം, ഇന്ത്യയില്‍  പ്രതിദിന കോവിഡ് കേസുകള്‍  കുറയുന്നു; 80,834 പുതിയ രോഗികള്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍  24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതില്‍ മാത്രമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേര്‍ ആകെ രോഗമുക്തി നേടി. 24 മണിക്കൂറിനിടയില്‍ 3303 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്. 25,31,95,048 പേരാണ് ഇതുവരെ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.
 

Latest News