കോട്ടയം- ചീരഞ്ചിറ സ്വദേശിയായ മലയാളി എന്‍ജിനീയറും മകനും കടലില്‍ മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ജാനേഷ് (37), മകന്‍ ഡാനയല്‍ (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശേഷം മകനുമായി ബീച്ചില്‍ പോയതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാ്ത്യൂവിന്റെയും മേരിക്കുട്ടിയുടേയും മകനാണ് ജാനേഷ്. അമേരിക്കയില്‍ ജോലി ചെയ്തു വരുന്ന ജാനേഷ് കുടുംബ സമേതം ഫ്‌ളോറിഡയിലെ ടാംപയിലാണ് താമസം. ഭാര്യ ആശുപത്രിയില്‍ നഴ്‌സാണ്. എട്ടു മാസം പ്രായമുള്ള ഒരു മകനും ഉണ്ട്. 2019ലാണ് ജാനേഷും കുടുംബം അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്.