മോഷണം ചെറുത്ത വൃദ്ധദമ്പതികളെ കൊലപ്പെടുത്തി

ഗാസിയാബാദ്- കവര്‍ച്ച ചെറുത്ത വൃദ്ധ ദമ്പതികളെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി. യു.പിയിലെ ഗാസിയാബാദില്‍ ബല്‍റാം നഗറിലാണ് സംഭവം. സുരേന്ദ്ര ധാക്ക (70) ഭാര്യ ശാന്ത (63) എന്നിവരാണ് മരിച്ചത്.
വീട്ടിലെ അലമാരകള്‍ തുറന്ന നിലയിലായിരുന്നുവെന്നും ആഭരണങ്ങള്‍ നഷ്ടമായെന്നും റൂറല്‍ എസ്.പി ഇരാജ് രാജ പറഞ്ഞു. കവര്‍ച്ച ചെറുത്തപ്പോഴാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

 

Latest News