ബൈഡനും പുടിനും തമ്മില്‍ അത്ര പോര

ഹൂസ്റ്റണ്‍- അമേരിക്കന്‍, റഷ്യന്‍ പ്രസിഡന്റുമാര്‍ ജി-7 രാഷ്ട്രസമ്മേളനത്തില്‍ കണ്ടുമുട്ടിയെങ്കിലും പരസ്പര ചര്‍ച്ചകള്‍ ഉണ്ടായില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തിന് ശേഷം സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നു വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതും നടന്നില്ല.
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുണ്ടായിരുന്ന സൗഹൃദം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് ഇപ്പോഴത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ഇല്ല. 2018 ലെ ഹെല്‍സിങ്കി ഉച്ചകോടിയില്‍ പ്രസിഡന്റ് ട്രംപുമായി റഷ്യന്‍ നേതാവിന് ലഭിച്ചതുപോലുള്ള ഒരു രാജ്യാന്തര വേദി ഇത്തവണയുണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

 

Latest News