ആശുപത്രിയില്‍നിന്ന് ഒരുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍

പനാജി- ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പനാജിയിലെ മെഡിക്കല്‍ കോളേജില്‍നിന്ന് 50 കി.മീ അകലെ സലേലി ഗ്രാമത്തില്‍നിന്നുള്ള വിശ്രാന്തി ഗവാസാണ് അറസ്റ്റിലായത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ സ്ത്രീ അമ്മയുടെ ശ്രദ്ധ തിരിച്ച ശേഷം കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 

Latest News