പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പൂനെ- ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 40 ദിവസത്തെ അന്വേഷണത്തിനു ശേഷം പ്രതിയെ പോലീസ് പിടികൂടി.
ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെ പിന്തുടര്‍ന്ന യാഷ് ദീപക് ദാദറി(26)നെയാണ് പൂനെ സിറ്റി പോലീസ് സര്‍ക്കളിലെ മുന്‍ധ്വ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 29-ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് പുലര്‍ച്ചെ 3.40 ഓടെ ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങിയ 27 കാരിയെയാണ് ഇയാള്‍ പിന്തര്‍ന്നത്. കേശവ്‌നഗര്‍ ഹൗസിംഗ് സൊസൈറ്റിക്ക് സമീപം എത്തിയപ്പോള്‍ സ്‌കൂട്ടറില്‍നിന്ന് വീണ യുവതിയുടെ വസ്ത്രമഴിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. യുവതി ബഹളം വെച്ചതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. നാല് പീഡന സംഭവങ്ങളിലടക്കം ആറു കേസുകളിലെ പ്രതിയാണ് പിടിയിലായ യാഷ് ദീപക്കെന്ന് പോലീസ് പറഞ്ഞു.

 

Latest News