കോവിഡ് മൂന്നാം തരംഗ സാധ്യത യാഥാര്‍ഥ്യം;  ബ്രിട്ടനിലെ കണക്കുകള്‍ നോക്കൂ-കെജരിവാള്‍ 

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗ സാധ്യത യാഥാര്‍ഥ്യമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 'മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് വെറുതെ പറയുന്നതല്ല. അതുകൊണ്ട് കൃത്യമായ മുന്നൊരുക്കം വേണം. മൂന്നാം തരംഗം ഉണ്ടാകരുതെന്നാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍, അങ്ങനെയൊരു തരംഗം ഉണ്ടായാല്‍ നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം. യുകെയില്‍ നിന്ന് വരുന്ന കണക്കുകള്‍ നോക്കൂ. അവര്‍ മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ്. അവിടെ പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുന്നു. അതുകൊണ്ട് നമുക്ക് സമാധാനമായി ഇരിക്കാറായിട്ടില്ല,' കെജരിവാള്‍ പറഞ്ഞു.

Latest News