ഫലസ്തീനി യുവതിയെ വെടിവെച്ചുകൊന്നു; കത്തി ഉണ്ടായിരുന്നുവെന്ന് ഇസ്രായില്‍

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈനികന്‍ കൊലപ്പെടുത്തിയ ഫല്‌സതീനി യുവതിയുടെ മൃതദേഹം.

ജറൂസലം- ഫലസ്തീനി സ്ത്രീയെ ഇസ്രായില്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ജറൂസലമിനും വെസ്റ്റ് ബാങ്കിനുമിടയിലുള്ള ക്രോസിംഗ് പോയിന്റിലാണ് സംഭവം. ക്വലാന്‍ഡിയ ചെക്ക് പോസ്റ്റില്‍ കത്തിയുമായി വരികയായിരുന്ന വനിതയെയാണ് സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് ഇസ്രായില്‍ പോലീസ് പറഞ്ഞു.
അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ നിലത്ത് വീണു കിടക്കുന്ന സ്ത്രീയുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പലതവണ തടയാന്‍ ശ്രമിച്ചിട്ടും സൈനികരുടെ സമീപത്തേക്ക് നടന്നുവന്നതിനാലാണ് നിറയൊഴിച്ചതെന്ന് പോലീസ് അവകാശപ്പെട്ടു.
28 കാരിയായ ഫലസ്തീനി വനിതയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ സ്ത്രീയെ ഇസ്രായില്‍ സൈനികര്‍ മരിക്കാന്‍ വിടുകയായിരുന്നുവെന്ന് ഫലസ്തീനി ഗ്രൂപ്പുകള്‍ ആരോപിച്ചു.

 

 

Latest News