റിയാദ് - മരുന്നുകൾക്കും വില നിർണയിച്ച വിറ്റാമിനുകൾക്കും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും മൂല്യവർധിത നികുതി ബാധകമല്ലെന്ന് അതോറിറ്റി വ്യക്തമാക്കി. മരുന്നുകൾക്കും വില നിർണയിച്ച വിറ്റാമിനുകൾക്കും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും കമ്പനികളും ഫാർമസികളും വാറ്റ് ഈടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് അതോറിറ്റി ശക്തമായ നിരീക്ഷണം നടത്തും. ഇത്തരം ഉൽപന്നങ്ങൾക്ക് വാറ്റ് ഈടാക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 19993 എന്ന നമ്പറിലോ വാറ്റ് ആപ് വഴിയോ അറിയിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.