Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃണമൂൽ യൂത്ത് അധ്യക്ഷയുമായി മുനവ്വറലി തങ്ങൾ ചർച്ച നടത്തി,  യൂത്ത് ലീഗുമായി സഹകരിക്കും

കൊൽക്കത്ത-  തൃണമൂൽ യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട  സയാനി ഘോഷിന് അഭിനന്ദനം നേർന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങൾ. 
ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും  ഒന്നിച്ച്  മുന്നേറാം. രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനായി ഒന്നിച്ചുനിൽക്കാമെന്നും തങ്ങൾ അഭിനന്ദന സന്ദേശത്തിൽ  പറഞ്ഞു. ലീഗുമായി ചേർന്ന് ഇരു പാർട്ടികൾക്കും, പുരോഗമനപരവും സമാധാനപരവുമായ ഒരു രാഷ്ട്രീയ സഹവർത്തിത്വത്തിനായി പരസ്പര ധാരണകളോടെ മുന്നോട്ട് പോകാമെന്ന് സയാനിയും വ്യക്തമാക്കി. മുനവ്വറലി തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
 

Latest News