പിക്കപ്പ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

അങ്കമാലി- നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അങ്കമാലി, കോതകുളങ്ങര സ്വദേശിപുത്തൻവീട്ടിൽ കേശവൻ നായർ മകൻ പ്രകാശൻ (52) ആണ് മരിച്ചത്.
രാവിലെ ഏഴരയോടെ കരയാം പറമ്പ് മൂക്കന്നൂർ റോഡിൽ കരയാംപറമ്പ് ആദം പബ്ളിക്ക് സ്ക്കൂളിന് സമീപമായിരുന്നു അപകടം. കോതകുളങ്ങരയിലെ വീട്ടിൽ നിന്നും മൂക്കന്നൂരിലെ ജോലി സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു.  മൂക്കന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ : വൈക്കം തലയോലപറമ്പ് കൃഷ്ണപ്രസാദം വിട്ടിൽ സീമ (ഒമാൻ)
മക്കൾ- പൂജ , പൂർണ്ണിമ

Latest News