ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന്റെ  ചിത്രം പകര്‍ത്തിയ പെണ്‍കുട്ടിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയില്‍ ചിത്രീകരിച്ച പെണ്‍കുട്ടിക്ക് പുലിറ്റ്‌സര്‍ െ്രെപസില്‍ പ്രത്യേക പുരസ്‌കാരം. ഡാര്‍നെല്ല ഫ്രേസിയര്‍ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. ലോകത്ത് നടക്കുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍ പ്രചോദനമാകുന്നതാണ് ഫ്രേസിയര്‍ പകര്‍ത്തിയ വിഡിയോ എന്ന് പുലിറ്റ്‌സര്‍ ബോര്‍ഡ് അംഗം പറഞ്ഞു. കൊലപാത ദൃശ്യം ഡാര്‍നെല്ല ഫ്രേസിയര്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
 

Latest News