Sorry, you need to enable JavaScript to visit this website.

യുപി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനില്‍ എല്ലാവരും യുപിക്കാര്‍

ലഖ്‌നൗ- രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ അടുത്തിരിക്കെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ മൂന്ന് അംഗങ്ങളും യുപിയില്‍ നിന്നുള്ള ഓഫീസര്‍മാരായത് യാദൃശ്ചികമോ എന്ന സംശയം ഉന്നയിച്ച് കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കീഴില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ആയിരുന്ന അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആയി ഈയിടെ നിയമിച്ചിരുന്നു. ഇതോടെയാണ് കമ്മീഷനിലെ എല്ലാവരും യുപിയില്‍ നിന്നുള്ള മുന്‍ ഉദ്യോഗസ്ഥരായത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ എല്ലാ അംഗങ്ങളും യുപിക്കാരയത് യാദൃശ്ചികമോ എന്ന സംശയം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബറാണ് രംഗത്തുവന്നത്. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന സുനില്‍ അറോറ വിരമിച്ച ഒഴിവിലാണ് അനൂപ ചന്ദ്രയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ സുശീല്‍ ചന്ദ്രയും തെരഞ്ഞെടുപ്പു കമ്മീഷണര്‍ രാജീവ് കുമാറും മുന്‍ യുപി ഉദ്യോഗസ്ഥരാണ്. 

യുപി റെവന്യൂ വകുപ്പില്‍ 38 വര്‍ഷം സേനവം ചെയ്ത ആളാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ യുപിയിലെ മുന്‍ ധനകാര്യ സെക്രട്ടറിയായിരുന്നു. പുതുതായി നിയമിതനായ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അനൂപ ചന്ദ്രയും 1984 ബാച്ച് യുപി കേഡര്‍ ഉദ്യോഗസ്ഥനാണ്. സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ 35 വര്‍ഷം സേനവം ചെയ്തിട്ടുണ്ട്. 2018 ജൂലൈയിലാണ് അനൂപ് ചന്ദ്രയെ മുഖ്യമന്ത്രി ആദിത്യനാഥ് ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 2019 ഓഗസ്റ്റില്‍ വിരമിച്ചു.

Latest News