ജിദ്ദ- നഗരത്തിലെ പ്രശസ്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ ഏതാനും ബ്രാഞ്ചുകളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയ ആദ്യ ദിവസം കമ്പ്യൂട്ടര്‍ ചതിച്ചു.
അഞ്ച് ശതമാനത്തിനു പകരം നികുതിയായി 15 ശതമാനം ഈടാക്കിയതായി കാണിച്ച ബില്ലുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. ഇങ്ങനെ ലഭിച്ച ബില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നു.
വാറ്റ് ഈടാക്കി തുടങ്ങിയ ജനുവരി ഒന്നിന് സിസ്റ്റത്തില്‍ സംഭവിച്ച തകരാറാണ് ബില്ലുകളില്‍ 15 ശതമാനമെന്ന് രേഖപ്പെടുത്താന്‍ കാരണമെന്നും ശ്രദ്ധയില്‍പെട്ട ഉടന്‍ പിശക് പരിഹരിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.