Sorry, you need to enable JavaScript to visit this website.

ആയിഷ സുൽത്താനക്ക് എതിരെ കേസ്; ലക്ഷദ്വീപ് ബി.ജെ.പിയിൽ കൂട്ടരാജി

കൊച്ചി- നടിയും സാമൂഹിക പ്രവർത്തകയുമായ ആയിഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ ലക്ഷദ്വീപ് ബി.ജെ.പിയിൽ പ്രതിഷേധം പടരുന്നു. കേസെടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ദ്വീപ് ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് മുള്ളിപ്പുര ഉൾപ്പെടെ 12 പേരാണ് രാജിവെച്ചത്. ആയിഷ സുൽത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമർപ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തിൽ വ്യക്തമാക്കുന്നു.

Latest News