Sorry, you need to enable JavaScript to visit this website.

VIDEO ബ്രസീലില്‍ നിന്ന് 7739 പശുക്കളെ സൗദിയിലെത്തിച്ചു

ജിസാന്‍ - ബ്രസീലില്‍ നിന്ന് ജിസാന്‍ തുറമുഖം വഴി രണ്ടു കപ്പല്‍ ലോഡ് പശുക്കളെ ഇറക്കുമതി ചെയ്തു. രണ്ടു കപ്പലുകളിലുമായി ആകെ 7,739 പശുക്കളാണുണ്ടായിരുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള പശുക്കളെയാണ് ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നതെന്നും ഇവ എല്ലാവിധ മാനദണ്ഡങ്ങള്‍ക്കും നിരക്കുന്നവയാണെന്നും കന്നുകാലി ഇറക്കുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മന്‍സൂര്‍ അല്‍മാലികി പറഞ്ഞു.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ അനിമല്‍ ക്വാറന്റൈനിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗമുക്തമാണെന്ന് ഉറപ്പുവരുത്തിയ ശേഷം റെക്കോര്‍ഡ് സമയത്തിനകം കപ്പലുകളിലെ പശുക്കളെ തുറമുഖത്ത് ഇറക്കിയതായും മന്‍സൂര്‍ അല്‍മാലികി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ജിസാന്‍ തുറമുഖം വഴി 1,48,000 ലേറെ ആടുമാടുകളെയും ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ട്.

Latest News