VIDEO - സൗദിയിലെ ഈ ഇടയന്റെ കഥ കേൾക്കുക, വാക്‌സിൻ സ്വീകരിക്കാൻ ഒട്ടകപ്പുറത്ത് താണ്ടിയത് നാൽപത് കിലോമീറ്റർ

അൽഉലയ്യയിലെ അൽഹദാരി സെന്ററിൽ സജ്ജീകരിച്ച വാക്‌സിൻ സെന്ററിൽ ഒട്ടകപ്പുറത്ത് എത്തിയ സുഡാനി ഇടയൻ

റിയാദ് - കൊറോണ വാക്‌സിൻ സ്വീകരിക്കാൻ സുഡാനി ഇടയൻ ഒട്ടകപ്പുറത്ത് താണ്ടിയത് 40 കിലോമീറ്റർ ദൂരം. സുഡാനി ഒട്ടകപ്പുറത്ത് വാക്‌സിൻ സെന്ററിലെത്തിയത് ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് കൗതുകമായി. കഴിഞ്ഞ ദിവസമാണ് സുഡാനി ഇടയൻ അൽഉലയ്യയിലെ അൽഹദാരി സെന്ററിൽ സജ്ജീകരിച്ച വാക്‌സിൻ സെന്ററിൽ ഒട്ടകപ്പുറത്ത് എത്തിയത്. 
അൽസ്വമ്മാൻ മരുഭൂമിയിൽ നിന്ന് 40 കിലോമീറ്റർ ഒട്ടകപ്പുറത്ത് താണ്ടിയാണ് സുഡാനി വാക്‌സിൻ സെന്ററിലെത്തി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. സുഡാനി ഇടയൻ ഒട്ടകപ്പുറത്ത് വാക്‌സിൻ സെന്ററിലെത്തിയതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചു. വാക്‌സിൻ സ്വീകരിക്കാനുള്ള സുഡാനി ഇടയന്റെ ഔത്സുക്യത്തെ സാമൂഹികമാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു.
.
 

Latest News