ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍, സഹഅധ്യാപകന്‍ കാവല്‍നിന്നു

ജോധ്പൂര്‍- രാജസ്ഥാനില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. വയുറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ജോധ്പൂരില്‍ നടന്ന സംഭവത്തില്‍ അധ്യാപകനെ പിപാഡ് ടൗണില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
അറസ്റ്റിലായ സുര്‍ജാറാമിനു പുറമെ, മറ്റൊരാള്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു. സഹിറാം എന്നയാളാണ് കൂട്ടുപത്രി.
13 കാരിയെ സുര്‍ജാറാം പീഡിപ്പിക്കുമ്പോള്‍ സഹിറാം കാവല്‍നില്‍ക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. രണ്ട് അധ്യാപകരേയും സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ ഇരകളായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
 

 

Latest News