Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം ഉയര്‍ത്തി

ന്യൂദല്‍ഹി- കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ഭരണ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധിയാണ് ഉയര്‍ത്തിയത്. ഇതോടെ സംസ്ഥാന ജി.ഡി.പിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാകും.
കേരളത്തെ കൂടാതെ ഭരണ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങള്‍ക്കും വായ്പ പരിധി ഉയര്‍ത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി, വൈദ്യുതി സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുക, വ്യവസായ സൗഹൃദമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയ ഭരണ പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്നാണ് വായ്പ പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇവയെല്ലാം നടപ്പാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.   

 

 

 

 

Latest News