വാളുകളും കത്തികളുമായി പാതിരാത്രി നടുറോഡില്‍ നൃത്തം; ഒമ്പത് യുവാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദ്- ജന്മദിനം ആഘോഷിക്കാന്‍ വാളുകളും കത്തികളുമായി തെരുവിലിറങ്ങിയ സംഭവത്തില്‍ ഒമ്പത് യുവാക്കളെ ഹൈദരാബാദില്‍ പോലീസ് അറസ്റ്റ് ചെയ്തു.
സായിറാം, അര്‍ജുന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കള്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് തെരുവില്‍ ആഘോഷം സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ ഒമ്പതിനു നടന്ന ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. അര്‍ധരാത്രിയാണ് യുവാക്കള്‍ വാളുകളും കത്തികളുമായി നടുറോഡില്‍ നൃത്തം ചെയ്തത്.

 

Latest News