Sorry, you need to enable JavaScript to visit this website.

റോയൽ കോർട്ട് ഉപദേഷ്ടാവ് നാസിർ അൽശത്‌രി അന്തരിച്ചു

ശൈഖ് നാസിർ അൽശത്‌രി

റിയാദ് - റോയൽ കോർട്ട് ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ അബ്ദുൽ അസീസ് അൽശത്‌രി അന്തരിച്ചു. അൽപ കാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. ഇന്നലെ വൈകീട്ട് അസർ നമസ്‌കാരാനന്തരം അൽഊദ് ഖബർസ്ഥാനിൽ വെച്ച് മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് ഖബറടക്കി. 
ഖാലിദ് രാജാവിന്റെ കാലം മുതൽ റോയൽ കോർട്ട് ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവന്ന ശൈഖ് നാസിർ അൽശത്‌രി, രാജാക്കന്മാരുടെ ഉപദേഷ്ടാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രോഗശയ്യയിലായ ശൈഖ് നാസിർ അൽശത്‌രിയെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നേരത്തെ പലതവണ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഈദുൽ ഫിത്ർ ദിനത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ശൈഖ് നാസിർ അൽശത്‌രിയെ വീട്ടിൽ സന്ദർശിച്ച് പെരുന്നാൾ ആംശകൾ അറിയിച്ചിരുന്നു. 

 

Latest News