പി. ജയരാജനെ കണ്ടിട്ടില്ല, സുരേന്ദ്രന്റെ ആരോപണം തള്ളി പ്രസീത

കണ്ണൂര്‍- സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോട്. എന്‍.ഡി.എയുമായി സഹകരിക്കാന്‍ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പ്രസീത പുറത്തുവിട്ടിരുന്നു.

ഇത് പി. ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതിനെതിരെയാണ് പ്രസീത രംഗത്തുവന്നത്.

ജയരാജനുമായി താന്‍ സംസാരിച്ചതിന് തെളിവുണ്ടെങ്കില്‍ സുരേന്ദ്രന്‍ ഹാജരാക്കണം. തങ്ങളെ സി.പി.എം സംരക്ഷിക്കുന്നുവെന്ന വാദം ഉയര്‍ത്തിക്കൊണ്ടുവരികയാണ് സുരേന്ദ്രന്റെ ലക്ഷ്യം. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയോട് ഘടകകക്ഷിയെന്ന നിലയില്‍ ഒരു മര്യാദയും സുരേന്ദ്രന്‍ കാണിച്ചിട്ടില്ല. ബി.ജെ.പിയുടെ ദളിത്, ആദിവാസി സ്‌നേഹം തീര്‍ത്തും കപടമാണ്. ഇതിന് ഉദാഹരണമാണ് അവര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വോട്ട് മറിച്ചതെന്നും പ്രസീത ആരോപിച്ചു.

 

Latest News