ജിദ്ദ- കഴിഞ്ഞ വെള്ളിയാഴ്ച വാഹന അപകടത്തിൽ മരിച്ച കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മൃതദേഹം നാട്ടിലേക്കു അയച്ചു. നജ്‌റാൻ കിംഗ് ഖാലിദ് ആശുപതിയിലെ നഴ്‌സുമാരായ ഷിൻസിും അശ്വതിയും സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം നടന്നത്. നജ്‌റാനിൽ നിന്നും 100 കിലോമീറ്റർ അകലെ യദുമക്കടുത്തു വെച്ചാണ് അപകടം നടന്നത്. അപകട സ്ഥലത്തു തന്നെ രണ്ടുപേരും മരിച്ചു.
പ്രതിഭ സാംസ്‌കാരിക വേദി നജ്‌റാൻ കേന്ദ്ര കമ്മിറ്റി റിലീഫ് കൺവീനറും, ജിദ്ദ ഇന്ത്യൻ കോൺസിലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പറുമായ അനിൽ രാമചന്ദ്രൻ, പ്രതിഭ ഖലാദിയ യൂണിറ്റ് മെമ്പറും, ജിദ്ദ ഇന്ത്യൻ കോൺസിലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പറുമായ അബ്ദുൾ ഗഫൂർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം കോൺസുൽ ഡോക്ടർ ആലീം ശർമ, കോൺസുലേറ്റ് ട്രാൻസുലേറ്റർ ആസിം അൻസാരി എന്നിവരുടെ കൂട്ടായ ശ്രമഫലമായാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
കുടുംബാംഗങ്ങളും, ജിദ്ദ കോൺസുലേറ്റും ആവശ്യപെട്ടതനുസരിച്ച് അനിൽ രാമചന്ദ്രന്റെ പേരിൽ പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ താർ ട്രാഫിക് പോലീസ് മേധാവി, നജ്‌റാൻ ഗവർണറേറ്റ് ഉദ്യോഗസ്ഥർ, കിംഗ് ഖാലിദ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥർ, നജ്‌റാൻ റീജിയൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , മറ്റു സൗദി ഗവർമെന്റ് ഉദ്യോഗസ്ഥരുടെയും സഹകരണവും സഹായവും ഉണ്ടായിരുന്നു.