പാണക്കാട് ചുണക്കുട്ടികള്‍ക്ക് അഭിനന്ദനവുമായി ഒ.അബ്ദുല്ല (ഓഡിയോ) 

കോഴിക്കോട്- മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും റഷീദലി തങ്ങളും പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ സമസ്തയെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഒ.അബ്ദുല്ലയുടെ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
സമസ്ത ഉപജാപക സംഘത്തിന്റെ ചിലന്തിവലയെ ഭേദിച്ച പാണക്കാട് ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 


 

Latest News