Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജ്യോത്സ്യര്‍ പറഞ്ഞു, 13 ന് ശുഭമുഹൂര്‍ത്തത്തില്‍ സുധാകരന്‍ സ്ഥാനമേല്‍ക്കും

തിരുവനന്തപുരം- കെ.പി.സി.സി പ്രസിഡന്റായി നിയോഗിതനായിട്ടും കെ.സുധാകരന്‍ ഇതു വരെ സ്ഥാനമേറ്റെടുത്തില്ല. 13 ന് ഞായറാഴ്ച പകല്‍ 11.30 നു മുമ്പ് ചുമതലയേല്‍ക്കാനാണ് പരിപാടി. ഈ ദിവസവും സമയവും ശുഭമാണെന്ന് ആലപ്പുഴയിലെ ഒരു ജോത്സ്യരാണ് നിര്‍ദ്ദേശിച്ചത്.

രോഹിണി നക്ഷത്രത്തില്‍ പിറന്ന സുധാകരന് പുണര്‍തം നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് നല്ല ദിവസമെന്ന് ജോത്സ്യര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അന്ന് തീയതി 13 ആയത് യാദൃച്ഛികം.

എന്തിനും തുടക്കം കുറിക്കും മുമ്പ് ജോത്സ്യരുടെ ഉപദേശം സുധാകരന്‍ തേടാറുണ്ട്. പ്രവൃത്തി ദിവസം ചുമതലയേല്‍ക്കാനായിരുന്നു താത്പര്യം. ഇന്നലെ സ്വദേശമായ കണ്ണൂരിലെത്തിയ സുധാകരന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തും.

ഇന്നലെ സുധാകരന്റെ 73 ാം പിറന്നാളായിരുന്നു. 1948 ജൂണ്‍ 7 നാണ് ജനനമെങ്കിലും ജന്മനക്ഷത്രം ഇടവത്തിലെ രോഹിണിയായ ഇന്നലെയായിരുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതല്‍ കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളില്‍ വരെ സുധാകരന്റെ പേരില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി.

സുധാകരന്‍ സ്ഥാനമേല്‍ക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശോജ്ജ്വലമാക്കാന്‍ ഒരുങ്ങുകയാണ്. പുതിയ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും ത്രിവര്‍ണം അണിയുന്നു.

 

Latest News