Sorry, you need to enable JavaScript to visit this website.

കിം ജോങ് ഉന്‍ എന്തേ ഇങ്ങിനെ മെലിഞ്ഞുണങ്ങി,  രോഗബാധിതനാണോ? 

പ്യോങ് യാങ്- ലോകത്തിന്റെ കണ്ണ് മുഴുവന്‍ ഉത്തര കൊറിയയിലേക്ക്. കിം ജോങ് ഉന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട വിവരം ലോകം മുഴുവന്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. അദ്ദേഹം വല്ലാതെ മെലിഞ്ഞിരിക്കുകയാണ്. സാധാരണ നല്ല വണ്ണം കൂടിയ രൂപത്തിലുള്ളയാളാണ് കിം. അദ്ദേഹം അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളെ ഇത് ശക്തമാക്കുകയാണ്. ഒരു വര്‍ഷം മുമ്പ് വന്ന ചിത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ മെലിഞ്ഞിരിക്കുകയാണ് കിം. നേരത്തെ അദ്ദേഹത്തിന് ശസ്ത്രക്രിയക്ക് ശേഷം മരണം സംഭവിച്ചു എന്ന വാര്‍ത്തകള്‍ പരന്നിരുന്നു.
ഏറെ കാലത്തിന് ശേഷമാണ് പുതിയ രൂപത്തില്‍ കിം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൈ കുറച്ച് കൂടി ചെറുതായിരിക്കുന്നു എന്ന് പുതിയ ചിത്രത്തില്‍ വ്യക്തമാണ്. കിം കൈയില്‍ എപ്പോഴും ആഢംബര വാച്ച് ധരിക്കാറുണ്ട്. നേരത്തെ അത് വളരെ ടെറ്റായിരുന്നു. ഇപ്പോഴത് നന്നായി ലൂസായിട്ടുണ്ട്. ഇതിലൂടെ കിം കൂടുതല്‍ മെലിഞ്ഞതായി കണ്ടെത്തിയത്. കിമ്മിന് 140 കിലോയാണ് ശരീരഭാരം. 2011ല്‍ അധികാരത്തില്‍ വന്ന ശേഷം 50 കിലോയോളം ഭാരമാണ് കൂടിയത്. രോഗബാധിതനാണെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജീവിത രീതികളില്‍ മാറ്റം വരുത്തിയത് കൊണ്ടാവാം ഭാരം കുറഞ്ഞതെന്നും സൂചനയുണ്ട്.

Latest News