കോവാക്‌സിന് യുഎസില്‍ അനുമതി നിഷേധിച്ചു

വാഷിങ്ടന്‍- ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് കോവാക്‌സിന് യുഎസില്‍ അടിയന്തര ഉപയോഗാനുമതി ലഭിച്ചില്ല. യുഎസ് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ആണ് അപേക്ഷ തള്ളിയത്. പരിപൂര്‍ണ അനുമതി പ്രക്രിയയായ ബയോളജിക്‌സ് ലൈസന്‍സ് അപ്ലിക്കേഷന്‍ (ബിഎല്‍എ) സംവിധാനം വഴി അപേക്ഷിക്കാന്‍ എഫ്ഡിഎ നിര്‍ദേശിക്കുകയും ചെയ്തു. യുഎസ് കമ്പനിയായ ഓകുജന്‍ ആണ് യുഎസില്‍ കോവാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്. ഇനി അടിയന്തര ഉപയോഗ അനുമതിക്കായി ശ്രമം നടത്തില്ലെന്ന് ഓകുജെന്‍ അറിയിച്ചു. പരിപൂര്‍ണ അനുമതി ലഭിക്കുന്നതിന് ബിഎല്‍എ വഴി അപേക്ഷിക്കുകയും വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിശദമായ കൂടുതല്‍ വിവരങ്ങളും രേഖകളും സമര്‍പ്പിക്കുകയും വേണം.
 

Latest News