Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ ഗൂഢാലോചന,   ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവുകള്‍ തേടുന്നു

തിരുവന്തപുരം- കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവുകള്‍ തേടി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ പത്രപരസ്യം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇത്തരം വെളിപ്പെടുത്തല്‍ ഉണ്ടാകാനുള്ള സാഹചര്യം, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ പ്രതിയാക്കാന്‍ ഗൂഢാലോചന ഉണ്ടായോ എന്നിവയടക്കമുള്ള കാര്യങ്ങള്‍ കമ്മിഷന്‍ അന്വേഷിക്കും. ജൂണ്‍ 26ന് മുന്‍പ് തെളിവുകള്‍ കമ്മിഷന് കൈമാറണം. കേസില്‍ കക്ഷി ചേരാനുള്ളവര്‍ക്കും കമ്മിഷനെ സമീപിക്കാം.
 

Latest News