ന്യൂദല്‍ഹി- വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ് നാസര്‍ മുഹമ്മദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കുവൈത്ത് മന്ത്രിയുടെ സന്ദര്‍ശനം. കുവൈത്തിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നിയമ പരിരക്ഷ നല്‍കുന്ന കരാറും ഇരുരാജ്യങ്ങളും ഒപ്പിട്ടു. കുവൈത്തില്‍ 10 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്.
ആരോഗ്യം, ഭക്ഷ്യം, വിദ്യാഭ്യാസം, ഊര്‍ജം, ഡിജിറ്റല്‍ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ചയായത്. മേഖലയിലെ മറ്റു വിഷയങ്ങളും ചര്‍ച്ചയായി. കുവൈത്തി വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല ഇസ്സ അല്‍ സല്‍മാനും ചര്‍ച്ചയില്‍ പങ്കെടുത്തു. മാര്‍ച്ചില്‍ കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇന്ത്യയും കുവൈത്തും ചേര്‍ന്ന് ഒരു ജോയിന്റ് കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പരസ്പര ബന്ധവും വാണിജ്യ, വ്യാപര ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണിത്. ഈ കമ്മീഷന്റെ പ്രവര്‍ത്തന പുരോഗതിയും ഇത്തവണ ചര്‍ച്ച ചെയ്തു.
Productive discussions with FM @anmas71 of Kuwait. Aimed at taking forward our traditional friendship. Appreciate the presence of Commerce Minister Dr. Abdullah Issa Al-Salman in the talks. pic.twitter.com/nFTf8GMhON
— Dr. S. Jaishankar (@DrSJaishankar) June 10, 2021