Sorry, you need to enable JavaScript to visit this website.

വെടിവെപ്പ്; ഫ്‌ളോറിഡയിൽ അക്രമിയുൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ- ഫ്‌ളോറിഡയിലെ ഗ്രോസറി ഷോപ്പിലുണ്ടായ വെടിവെപ്പിൽ അക്രമിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പുരുഷനും സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു. മിയാമിയിൽ നിന്ന് 130 കിലോമീറ്റർ അകലെ റോയൽ പാം ബീച്ചിലെ പബ്ലിക്‌സ് ഗ്രോസറി ഷോപ്പിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ചയും ഫ്‌ളോറിഡയിൽ സമാനസംഭവമുണ്ടായിരുന്നു. അന്ന് നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 

Latest News