Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ വന്‍തീപ്പിടിത്തം; 20ഓളം വീടുകള്‍ കത്തിനശിച്ചു

ശ്രീനഗര്‍- വടക്കന്‍ കശ്മീരിലെ ബാരമുല്ല ജില്ലയിലെ നൂര്‍ബാഗില്‍ ജനവാസ മേഖലയിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ 20ഓളം വീടുകള്‍ കത്തിനശിച്ചു. ഒരു വീട്ടില്‍ നിന്നുണ്ടായ പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ദുരന്തം. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഉടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമന സേനയുടെ അഞ്ച് ഫയര്‍ എഞ്ചിനുകളും സൈന്യത്തിന്റെ രണ്ട് ഫയര്‍ എഞ്ചിനുകളും ഉപയോഗിച്ചാണ് തീ പടരുന്നത് നിയന്ത്രിക്കുത്. രക്ഷാ പ്രവര്‍ത്തനം പുലര്‍ച്ചെയും തുടരുകയാണ്. ആളപായം സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.
 

Latest News