വയനാട്ടിൽ ദമ്പതികൾക്കുനേരെ മുഖംമൂടി ആക്രമണം,  കുത്തേറ്റ ഭർത്താവ് മരിച്ചു

കൽപറ്റ-വയനാട്ടിലെ പനമരം നെല്ലിയമ്പത്തു രാത്രി എട്ടരയോടെ മുഖംമൂടിധാരികൾ വീടുകയറി നടത്തിയ ആക്രമണത്തിൽ റിട്ടയേർഡ് അധ്യാപകൻ മരിച്ചു. ഭാര്യക്കു ഗുരുതര പരിക്കേറ്റു. അഞ്ചുകുന്ന് സ്‌കൂൾ മുൻ അധ്യാപകൻ പദ്മാലയം കേശവനാണ്(60) മരിച്ചത്. പരിക്കേറ്റ ഭാര്യ പദ്മാവതിയെ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന നിരത്തിൽനിന്നു കുറച്ചുമാറി ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്നതാണ് ദമ്പതികളുടെ വീട്. നിലവിളി കേട്ടു വീട്ടിലെത്തിയ നാട്ടുകാരാണ് കുത്തേറ്റുകിടന്ന ദമ്പതികളെ ആശുപത്രിലെത്തിച്ചത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
മുഖംമുടിയണിഞ്ഞ രണ്ടു പേരാണ് അക്രമം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. മോഷണത്തിനു എത്തിയതാണ് മുഖംമൂടി ധാരികൾ എന്ന സംശയത്തിലാണ് പോലീസ്.
 

Latest News