പ്രവാസികളുടെ വാക്‌സിനേഷന്‍, മംഗളുരു മാതൃക

മംഗളൂരു- വിദേശത്തു പോകുന്നവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്താന്‍ മംഗളൂരു ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കി. വിദേശ യാത്ര നടത്താനിരിക്കുന്ന 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ഉറപ്പുവരുത്തണമെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി.രാജേന്ദ്ര നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജൂണ്‍ 14 മതല്‍  പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും സിറ്റി ഹെല്‍ത്ത് സെന്ററുകളിലും മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പോയി കുത്തിവെപ്പ് നടത്താം.
പാസ്‌പോര്‍ട്ട്, വിസ, വിമാനയാത്രാ ടിക്കറ്റ് തുടങ്ങിയവ വിദേശത്തേക്ക് പോകുന്നതിനുള്ള തെളിവായി ഹാജരാക്കാമെന്നും വാക്‌സിന്‍ സ്വീകരിക്കാമെന്നും രാജേന്ദ്ര പറഞ്ഞു.

 

Latest News