തഹ്‌വീൽ അൽറാജിഹിയിലെ വാറ്റ് 90 ഹലാല
ജിദ്ദ-വാറ്റ് പ്രാബല്യത്തിൽ വന്നതോടെ പരിഷ്‌കരിച്ച ബാങ്ക് സേവന നിരക്കുകളിൽ ട്രാൻസ്ഫർ ചാർജിന്റെ (18 റിയാൽ) അഞ്ച് ശതമാനമായ 90 ഹലാല മാത്രമേ ഇടപാടുകാരിൽ നിന്ന് ഈടാക്കുകയുള്ളൂവെന്ന് തഹ്‌വീൽ അൽറാജിഹ് അധികൃതർ അറിയിച്ചു. ആയിരം രൂപ അയച്ചാലും പത്ത് ലക്ഷം രൂപ അയച്ചാലും ഇതിനനുസരിച്ച് 90 ഹലാല മാത്രമേ അദികം ഈടാക്കുകയുള്ളൂവെന്നും തഹ്് വീൽ അൽറാജി വെസ്റ്റേൺ റീജ്യണൽ മാനേജർ സാലെഹ് ഗാംദി മലയാളം ന്യൂസിനോട് പറഞ്ഞു. നാട്ടിലേക്ക് അയക്കുന്ന തുകയുടെ അഞ്ച് ശതമാനമാണ് വാറ്റ് എന്ന തരത്തിലുള്ള വാർത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പുതുതായി ഏർപ്പെടുത്തിയ എ.ടി.എം സേവനം വഴി ഇന്ത്യയിലേക്ക് അയക്കുന്ന തുകക്ക് 14 റിയാൽ മാത്രമേ ട്രാൻസ്ഫർ ചാർജ് നൽകേണ്ടതുള്ളൂവെന്നും സാലെഹ് ഗാംദി കൂട്ടിച്ചേർത്തു.