Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോഷ്യലിസവും മമത ബാനര്‍ജിയും തമ്മില്‍ കല്യാണം; തമിഴ്‌നാട്ടില്‍ വൈറലായി ഒരു വിവാഹക്കത്ത്

ചെന്നൈ- പി മമത ബാനര്‍ജിയും എ.എം സോഷ്യലിസവും തമ്മില്‍ വിവാഹിതരാകുന്നു... ക്ഷണക്കത്ത് കണ്ട് പലരും കരുതി ഇത് ഫെയ്ക്കാണെന്ന്. കത്തിനു താഴെ ആശീര്‍വാദങ്ങളുമായി വരന്റെ സഹോദരങ്ങളായ എ.എം കമ്യൂണിസം എ.എം ലെനിനിസം എന്നീ പേരുകള്‍ കൂടി കണ്ടതോടെ ഉറപ്പിച്ചു ഇത് ആരോ പടച്ചുണ്ടാക്കിയതു തന്നെ. പക്ഷെ യാഥാര്‍ത്ഥമാണ്. വധൂവരന്മാരുടെ കുടുംബം ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. 

സിപിഐ സേലം ജില്ലാ സെക്രട്ടറിയും പനമരത്തുപട്ടി നഗരസഭാ കൗണ്‍സിലറുമായ ലെനിന്‍ മോഹന്‍ എന്ന എ മോഹനന്റെ മകനാണ് വരന്‍ എ.എം സോഷ്യലിസം. മക്കള്‍ക്ക് വേറിട്ട പേരുകള്‍ നല്‍കിയതിനു പിന്നലെ കഥയും മോഹനന്‍ പറയുന്നു. 'സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ എല്ലാവരും പറഞ്ഞിരുന്നത് കമ്യൂണിസം തകര്‍ന്നുവെന്നും ഈ പ്രത്യശാസ്ത്രം ഇനി ലോകത്ത് വാഴില്ല എന്നുമായിരുന്നു. അന്ന് വന്ന ദൂരദര്‍ശന്‍ വാര്‍ത്തയിലും ഇങ്ങനെ ഒരു പരാമര്‍ശമുണ്ടായിരുന്നു. അക്കാലത്താണ് എന്റെ ഭാര്യ മൂത്ത മകനെ പ്രസവിക്കുന്നത്. ഉടന്‍ ഞാന്‍ കമ്യൂണിസം എന്ന് അവന് പേരിടാന്‍ തീരുമാനിച്ചു. മനുഷ്യകുലം നിലനില്‍ക്കുന്ന കാലത്തോളം കമ്യൂണിസം വീഴില്ലെന്ന് ഞാന്‍ വിശ്വസിച്ചു,' മോഹന്‍ പറയുന്നു. 

തന്റെ നാടായ കട്ടൂര്‍ ഗ്രാമത്തില്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകളാണെന്നും ഇവിടെ റഷ്യ, മോസ്‌കോ, ചെക്കോസ്ലോവാക്യ, റൊമാനിയ, വിയറ്റ്‌നാം, വെന്‍മണി തുടങ്ങിയ പേരുകളിലൊക്കെ ആളുകളെ കാണാമെന്നും അദ്ദേഹം പറയുന്നു. 

ഇളയ മകന്‍ സോഷ്യലിസം കെട്ടാന്‍ പോകുന്ന പെണ്‍കുട്ടി ബന്ധുവാണ്. അവരുടെ മുത്തച്ഛന്‍ കോണ്‍ഗ്രസുകാരനാണ്. മമതാ ബനര്‍ജിയുടെ ആരാധകനാണ്. അങ്ങനെയാണ് അദ്ദേഹം പേരക്കുട്ടിക്ക് മമത ബാനര്‍ജി എന്ന പേര് നല്‍കിയത്. വരും തലമുറയും ഈ പ്രത്യയശാസ്ത്രത്തില്‍ തുടരണമെന്നാണ് ആഗ്രഹം. പേരക്കുട്ടിക്ക് പേരിട്ടിരിക്കുന്നത് മാര്‍ക്‌സിസം എന്നാണ്. ഭാവിയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ ക്യൂബായിയം എന്നു പേരിടും- മോഹന്‍ പറഞ്ഞു.
 

Latest News