ഇന്റര്‍നെറ്റില്ലാത്തവര്‍ക്കും ജീവിക്കണം,വാക്സിന്‍ കിട്ടണം- രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വാക്‌സിനേഷനുവേണ്ടി ബുക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വാക്‌സിന്‍ നല്‍കുന്നത് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകരുത്. കേന്ദ്രത്തിലെത്തുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കണം- രാഹുല്‍ ട്വീറ്റ് ചെയ്തു

 

Latest News