Sorry, you need to enable JavaScript to visit this website.

സുരേന്ദ്രനെ തൽക്കാലം മാറ്റില്ല, തോൽവിയിൽ ദേശീയ നേതൃത്വത്തിന് അതൃപ്തി

ന്യൂദൽഹി- കേരള നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെയും കള്ളപ്പണ വിവാദങ്ങളുടെയും പേരിൽ നിലവിലുള്ള പ്രസിഡന്റ് കെ. സുരേന്ദ്രനെ മാറ്റേണ്ട കാര്യമില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. നിലവിൽ നേതൃത്വം മാറേണ്ട കാര്യമില്ലെന്ന് ദേശീയ കമ്മിറ്റി നിലപാട് സ്വീകരിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയിലും ഇപ്പോഴത്തെ വിവാദങ്ങളിലും ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് ലഭിച്ച പരാതികൾ വിശദമായി പരിശോധിക്കും. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടാനും തീരുമാനിച്ചു.
 

Latest News