Sorry, you need to enable JavaScript to visit this website.

കോവിഡ്, ജിദ്ദയിലും മക്കയിലും രോഗികളുടെ എണ്ണം കൂടുന്നു

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1286 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ് കൂടുതൽ രോഗികൾ. 419. റിയാദ് 263, കിഴക്കൻ പ്രവിശ്യ 191, അസീർ 98, ജിസാൻ 87, മദീന 76, അൽ ഖസീം 53, നജ്‌റാൻ 28, തബൂക്ക് 25, അൽബാഹ 19, ഹായിൽ 17, ഉത്തര അതിർത്തി 7, അൽജൗഫ് 3 എന്നിങ്ങനെയാണ് പുതിയ കോവിഡ് രോഗികൾ. 10217 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1553 പേരുടെ നില ഗുരുതരമാണ്.
 

Latest News