Sorry, you need to enable JavaScript to visit this website.

കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികളാണോ സൈബർ സഖാക്കൾ-റിജിൽ മാക്കുറ്റി

കണ്ണൂർ-വ്യാജ ഫോട്ടോ ഉപയോഗിച്ച് കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരനെ സോഷ്യൽ മീഡിയയിൽ സംഘിയായി ചിത്രീകരിക്കുന്ന സി.പി.എം സൈബർ സേനക്കെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കൂറ്റി യുടെ ഫേസ്ബുക് പോസ്റ്റ്. സുധാകരനെതിരെ പ്രചരിക്കുന്ന അതേ ചിത്രം പ്രദർശിപ്പിച്ചാണ് റിജിലിന്റെ കടന്നാക്രമണം. കുങ്കുമവും കാവിയും തിരിച്ചറിയാൻ കഴിയാത്ത മന്ദബുദ്ധികളെന്നാണ് സൈബർ സഖാക്കളെ റിജിൽ വിശേഷിപ്പിക്കുന്നത്.
മണ്ടൻ ബേബിക്ക് മന്ദബുദ്ധികളായ സൈബർ സഖാക്കൾ കൂട്ട് എന്നാണ് റിജിൽ മാക്കുറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
കോൺഗ്രസ് ത്രിവർണ പതാക, കുങ്കുമ നിറമുള്ള കാവിയായി ചിത്രീകരിച്ച് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെ സംഘിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് സൈബർ കമ്മികൾ. ഉളുപ്പുണ്ടോ നിങ്ങൾക്ക്.? കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം കോൺഗ്രസ് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ കെ.സുധാകരനൊപ്പം പ്രവർത്തകർ എടുത്ത സെൽഫി ഉപയോഗിച്ചാണിപ്പോൾ വ്യാജ പ്രചാരണം നടത്തുന്നത്. അന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ചീമേനി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക് റാലി സംഘടിപ്പിച്ചിരുന്നു. റാലിയിൽ പങ്കെടുത്ത പ്രവർത്തകർ പതാക തലയിൽ കെട്ടിയിരുന്നു. ഇവർ സുധാകരനുമൊത്ത് സെൽഫിയും എടുത്തു. ഈ പതാകയിലെ കുങ്കുമ വർണമാണ് കാവിയായി ചിത്രീകരിച്ച് പ്രചരണം നടത്തുന്നത്. ചീമേനി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷാണ് ഈ സെൽഫിയെടുത്തത്. കൂടെയുള്ളത് രാഗേഷ്, ജിതിൻ, സുബിൻ, സുഭീഷ്, രാഹുൽ, സ്വരാജ് വിനോദ് എന്നിവർ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ കണ്ണൂരിൽ മത്സരിച്ചപ്പോൾ സി.പി.എം നേതാക്കളും സൈബർ കമ്മികളും ,പ്രചരിപ്പിച്ചത് സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമെന്നായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ സുധാകരൻ 95000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ.സുധാകരനെ നിങ്ങൾക്ക് ഭയമാണ്. അതാണ് ഇത്തരം പിതൃശൂന്യമായ പ്രചാരണങ്ങൾ നടത്താൻ കാരണം. കേരളത്തിലെ ജനങ്ങൾക്ക് കെ.സുധാകരൻ ആരെന്ന് അറിയാം. അദ്ദേഹത്തിന് സി.പി.എം നേതൃത്വത്തിന്റെ സർട്ടിഫിക്കറ്റ് വേണ്ട.
    സംഘികളുടെ കാവികോണകവും, ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പിൽ മത്സരിച്ച് എം.എൽ.എയായ പിണറായി വിജയന്റെ ഗതികേട് കെ.സുധാകരന് ഉണ്ടായിട്ടില്ല. അതു കൊണ്ട് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ പര നാറികൾ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കേണ്ടതെന്ന ചോദ്യവുമായാണ് ഫേസ് ബുക് പോസ്റ്റ് അവസാനിക്കുന്നത്.
                       ..'........................
ഫോട്ടോ  ഫേസ്ബുക് പോസ്റ്റ്
                ............ ................
 

Latest News