വീടിന്റെ മതില്‍ ചാടി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

മംഗളൂരു- വീടിന്റെ മതില്‍ ചാടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
ജോക്കട്ടെ സ്വദേശി അബ്ദുല്‍ ഗഫൂറാണ് (20) അറസ്റ്റിലായത്.
ചുറ്റുമതില്‍ ചാടിക്കടന്ന് വീടിന്റെ ബാല്‍ക്കണിയിലെത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത വനിതാ പോലീസ് പറഞ്ഞു.
ജൂണ്‍ ഒമ്പതിന് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

 

Latest News