കൊല്ലം- അഞ്ചലില്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളിമുക്ക് സ്വദേശിനി ആതിരയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ഷാനവാസാണ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഷാനവാസാണ് തീക്കൊളുത്തിയതെന്ന് ആതിര മൊഴി നല്‍കിയിരുന്നു.സോഷ്യല്‍ മീഡിയയില്‍വീഡിയോ ചിത്രീകരിച്ച് പോസ്റ്റ്‌ചെയ്തതാണ് തര്‍ക്കത്തിനും കൊലപാതകത്തിനും കാരണം. ഷാനവാസിനും പൊള്ളലേറ്റു. ഇയാള്‍ ചികിത്സയിലാണ്.






