കോവിഡ് രോഗികള്‍ക്ക് സൗജന്യമായി യാത്ര;  ഓട്ടോറിക്ഷ ആംബുലന്‍സാക്കി ഒരു വനിത

സിലിഗുരി-: ബാംഗാളിലെ ആദ്യ ഇ റിക്ഷ വനിത െ്രെഡവര്‍ കോവിഡ് രോഗികള്‍ക്കായി മാതൃകാപരമായ ഒരു പ്രവര്‍ത്തവുമായി എത്തിയിരിക്കുകയാണ്. കോവിഡ് രോഗികള്‍ക്ക് തന്റെ ഓട്ടോയില്‍ സൗജന്യമായി എവിടെയും യാത്ര ചെയ്യാം. മൂണ്‍മൂണ്‍  സര്‍ക്കാര്‍ എന്ന ബംഗാളി വനിതയുടെ ഈ പ്രവര്‍ത്തനത്തിന് നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നത്.
പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് ഈ വനിത. കൊറോണക്കാലത്ത് ഒരു കോള്‍ മതി. എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്‍കാന്‍ ഇവര്‍ തയ്യാറാണ്. കോവിഡ് ബാധിച്ച് നിരവധി പേര്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ഉപജീവനത്തേക്കാള്‍ വലുത് കാരുണ്യമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തെ സഹായിക്കാന്‍ ഇറങ്ങുകയാണിവര്‍. കോവിഡ് രോഗികളില്‍ നിന്ന് ഒരു രൂപ പോലും വാങ്ങാതെ.
കഴിഞ്ഞ കോവിഡ് തരംഗത്തില്‍ ആംബുലന്‍സ് െ്രെഡവര്‍മാരില്‍ ചിലര്‍ കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനും മറ്റുമായി അമിത പണം ഈടാക്കിയിരുന്നു. ഇതാണ് 49 കാരിയായ മൂണ്‍മൂണിനെ  പൊതുസേവനത്തിന് പ്രേരിപ്പിച്ചത്.രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുതിനും ആവശ്യം വന്നാല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിനും സൗജന്യ സേവനം.
കോവിഡ് രോഗികളുടെ കുടുംബങ്ങളും പോലീസ് സ്‌റ്റേഷനുമൊക്കെ സാനിറ്റൈസ് ചെയ്യുന്നതിനും യുവതി മുന്നിലുണ്ട്. ഒരു പ്രതിഫലവും വാങ്ങാതെയാണ് ഇത്തരം സേവനങ്ങള്‍. ര

Latest News