മുംബൈ- ദിവസം മുഴുവൻ പെയ്ത കനത്ത മഴയ്ക്കു പിന്നാലെ മുംബൈയിെല മലാഡിലെ ഒരു ചേരിയില്‍ ഇരുനില അപാര്‍ട്‌മെന്റ് മറ്റൊരു കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണ് 11 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പലരും കുടുങ്ങിക്കിടക്കുന്നതായും സംശയിക്കപ്പെടുന്നു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത പഴകിയ മറ്റൊരു മൂന്നു നില കെട്ടിടം അധികൃതര്‍ ഒഴിപ്പിച്ചു.