കൊല്ലം-ഹോട്ടലിൽ അതിക്രമം കാണിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതി പോലിസ് സ്‌റ്റേഷനിൽ പോലിസുകാരെ ആക്രമിച്ചു.
പള്ളിമൺ കോവിൽ പൂമംഗലം കിഴക്കേക്കരയിൽ ദീപു (36) ആണ് പൂയപ്പള്ളി സ്‌റ്റേഷനിൽ അക്രമം അഴിച്ചുവിട്ടത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. പൂയപ്പള്ളി ജങ്ഷനിലെ ഹോട്ടലിൽ അതിക്രമം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ദീപുവിനെ കസ്റ്റഡിയിൽ എടുത്ത് പോലിസ് സ്‌റ്റേഷനിൽ എത്തിച്ചത്. സ്‌റ്റേഷനിൽ എത്തിച്ചതോടെ അവിടെയും ദീപു അക്രമം അഴിച്ചുവിടുകയായിരുന്നു. ജി.ഡി ചാർജുകാരനായ എ.എസ്.ഐ രാജേഷിനെ ആക്രമിച്ച് പരിക്കേൽപിക്കുകയും സ്‌റ്റേഷനിലെ സാധന സാമ ഗ്രികൾ നശിപ്പിക്കുകയും ചെയ്തു. പ്രതിക്കെതിരെ പൊലിസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും അക്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.






